Crime, Kerala

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

Spread the love

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതിയിപ്പോള്‍. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിലേക്ക് എത്തിയതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ബിജു മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച്‌ വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു

 

പ്രശ്്നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ് കവിതയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ആളുകള്‍ ഓടിക്കൂടുമെന്ന് മനസ്സിലാക്കിയ ബിജു സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ ഉപദ്രവിക്കണമെന്ന് തീരുമാനിച്ച്‌ ഉറപ്പിച്ചാണ് ഇയാള്‍ ആസിഡ് അടങ്ങിയ കുപ്പിയുമായി അവരുടെ താമസസ്ഥലത്ത് എത്തിയത്.

 

 

30/01/2025

Leave a Reply

Your email address will not be published. Required fields are marked *

August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Desiya Shabdam is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9447062027
    Email : mail@desiyashabdam.com
    Address : Desiya Shabdam, Postoffice Jn, Manakadu PO, Thiruvananthapuram, Kerala – 695009