ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തുറന്നു
Kerala

ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തുറന്നു

Spread the love

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം ന്യൂസ്) ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള, ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ, സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ, സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓടനാവട്ടം അശോക്, സാബു ശങ്കർ, പ്രീത ഡാനിയൽ, ശ്രീജ, ഷീജ, രമ്യ വി.ആർ., ബിന്ദു, ജോസഫ് തുടങ്ങിയ നേതാക്കളും നിരവധി അംഗങ്ങളും സന്നിഹിതരായി.

സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും പുതിയ ഓഫീസ് സഹായകമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓഫീസ് വിലാസം: ഗാന്ധാരി അമ്മൻ കോവിൽ റോഡ്, സ്റ്റാച്യു, ജി.പി.ഒ, തിരുവനന്തപുരം – 695001.

16/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Desiya Shabdam is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9447062027
    Email : mail@desiyashabdam.com
    Address : Desiya Shabdam, Postoffice Jn, Manakadu PO, Thiruvananthapuram, Kerala – 695009