തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം ന്യൂസ്) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള, ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ, സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ, സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓടനാവട്ടം അശോക്,…



