കൊല്ലം: പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യവും പോലീസ് അസോസിയേഷന്റെ ശക്തമായ ഇടപെടലും ഒത്തുചേർന്നപ്പോൾ കൊല്ലം സിറ്റി ഡി.എച്ച്.ക്യൂ ക്യാമ്പിൽ ചരിത്രവിജയം. 54 കുടുംബങ്ങൾക്ക് വീട്ടുവാടക ആനുകൂല്യം (HRA) അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പോലീസുകാർക്കിടയിൽ വലിയ ആവേശം വിതറുകയാണ്. മാതൃകാപരമായ നടപടി: 2021-ലെ പേ കമ്മീഷൻ പരിഷ്കരണത്തിലെ സാങ്കേതികതകൾ മൂലം ഉദ്യോഗസ്ഥർക്ക് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ ബാരക്ക് അലവൻസ് നിർത്തലാക്കി, അർഹമായ എച്ച്.ആർ.എ തന്നെ അനുവദിച്ച സർക്കാരിന്റെ നടപടി തൊഴിലാളി സൗഹൃദപരമായ സമീപനത്തിന് തെളിവാണ്. പോലീസുകാരുടെ…




