നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി
Entertainment, National

നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി

Spread the love

മുംബൈ: തെന്നിന്ത്യൻ സിനിമാതാരം ഹൻസിക മൊത്വാനിയും ബിസിനസ്സുകാരനായ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെ ഇരുവരും സമർപ്പിച്ച ഹർജി പരിഗണിച്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. രണ്ടു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് താരദമ്പതികൾ വേർപിരിഞ്ഞത്.

​ഒത്തുചേർന്നു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിവാഹശേഷം ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. നിരന്തരമായ തർക്കങ്ങളെത്തുടർന്ന് 2024 ജൂലൈ 2 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.

​2022 ഡിസംബറിൽ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അതിപ്രൗഢമായാണ് ഇവരുടെ വിവാഹം നടന്നത്. ഹൻസികയുടെ സഹോദരന്റെ സുഹൃത്തായിരുന്ന സോഹേൽ പിന്നീട് ഹൻസികയുടെ അടുത്ത സുഹൃത്തായി മാറുകയും വിവാഹിതരാകുകയുമായിരുന്നു. സോഹേലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.

12/03/2026
May 2026
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

    ABOUT

      Desiya Shabdam is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9447062027
    Email : mail@desiyashabdam.com
    Address : Desiya Shabdam, Postoffice Jn, Manakadu PO, Thiruvananthapuram, Kerala – 695009