നിയമസഭ പ്രചാരണത്തിൽ സജീവമായി ഐ ഓ സി (യു കെ) കേരള ചാപ്റ്റർ; മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ വാർ റൂം പ്രവർത്തനങ്ങൾക്ക് തുടക്കം
World

നിയമസഭ പ്രചാരണത്തിൽ സജീവമായി ഐ ഓ സി (യു കെ) കേരള ചാപ്റ്റർ; മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ വാർ റൂം പ്രവർത്തനങ്ങൾക്ക് തുടക്കം

Spread the love

[ad_1]

യു കെ: ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി. “പടയൊരുക്കം – മാറ്റത്തിനായി കൈകോർക്കാം” എന്ന തലക്കെട്ടിൽ ഒരുക്കിയ അതിവിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐ ഓ സി – കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എല്ലാ നിയോഗംകമണ്ഡലങ്ങളി ലേയും യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സർവ്വസജ്ജമായ വാർ റൂം പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.

ഐഒസി (യു കെ) നാഷണൽ പ്രസിഡന്റ് കമൽ ദാലിവാൾ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുൻ എം പിയുമായ രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മാറ്റം സാധ്യമാക്കാൻ കൂട്ടായ്മയും ആശയദൃഢതയും ജനകീയ പ്രചാരണവും അനിവാര്യമാണെന്ന് തന്റെ പ്രചോദനാത്മക പ്രസംഗത്തിൽ രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങൾക്കും പുരോഗമന രാഷ്ട്രീയത്തിനും പ്രവാസി മലയാളികൾ തുടരുന്ന പിന്തുണയ്ക്കും അവർ നന്ദി രേഖപ്പെടുത്തി. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതം ആശംസിക്കുകയും പ്രചാരണ പ്രവർത്തനങ്ങങ്ങളും രീതികളും വിശദീകരിക്കുകയും ചെയ്തു. പരിപാടിയുടെ കോർഡിനേറ്ററും ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഷോബിൻ സാം നന്ദി രേഖപ്പെടുത്തി.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐഒസി നേതാക്കന്മാരായ ജോർജ് എബ്രഹാം (വൈസ് ചെയർമാൻ – ഐഓസി യു എസ്), അനുരാ മത്തായി (ഐഓസി ഗ്ലോബൽ കോർഡിനേറ്റർ ), സിരോഷ് ജോർജ് (വൈസ് – പ്രസിഡന്റ്‌, ഐഓസി യൂറോപ്പ് ), ജോയ് കൊച്ചാട്ട് (പ്രസിഡന്റ്‌ , ഐഓസി സ്വിറ്റ്സർലൻഡ് ), ലിങ്ക്വിൻസ്റ്റർ മാത്യു (പ്രസിഡന്റ്‌, ഐഓസി അയർലണ്ട്), ടോമി തോണ്ടാംകുഴി (പ്രസിഡന്റ്‌, ഐഓസി സ്വിറ്റ്സർലൻഡ് – കേരള ചാപ്റ്റർ), സണ്ണി ജോസഫ് (പ്രസിഡന്റ്‌, ഐഓസി ജർമ്മനി – കേരള ചാപ്റ്റർ), ജിൻസ് തോമസ് (പ്രസിഡന്റ്‌, ഐഓസി പോളണ്ട്), ഗോകുൽ ആദിത്യൻ (ജനറൽ സെക്രട്ടറി ഐഓസി പോളണ്ട്) എന്നിവർ പങ്കെടുത്തു.

ഐഓസി (യുകെ) – കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജോയിന്റ് ട്രഷറര്‍ മണികണ്ഠൻ ഐക്കാട്, സെക്രട്ടറി ബോബിൻ ഫിലിപ്പ്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റ് പ്രസിഡണ്ടുന്മാരായ മിഥുൻ കെ, റോയ് ജോസഫ്, പീറ്റർ പൈനാടത്ത്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, ജോർജ് ജോൺ, ജിബ്സൺ ജോർജ്, അരുൺ ഫിലിപ്പോസ്, ജിബീഷ് തങ്കച്ചൻ, ജോഷി ജോസഫ്, കേരള ചാപ്റ്ററിലെ മറ്റു നേതാക്കൾ, പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് പുറമെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഫ് സംഘടനാ സംവിദാനങ്ങളോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിദ്ഡ്ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിലുള്ള കർമ്മസേന അംഗങ്ങൾ താഴെത്തട്ട് മുതൽ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്നതിനും വിശദമായ പദ്ധതികൾ ആസൂത്രം ചെയ്തിട്ടുണ്ട്. പോസ്റ്റർ ക്യാമ്പയി‍ൻ, ലഘുലേഖ വിതരണം, വാഹന പ്രചരണം, ഗൃഹ സന്ദർശനം തുടങ്ങി യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി സാധ്യമായ എല്ലാ പ്രചാരണ പ്രവർത്തനങ്ങളിലും ഐ ഓ സി കർമ്മസേന അംഗങ്ങൾ ഭാഗമാകും.

മിദ്ഡ്ലാൻഡ്‌സ് ഏരിയ നേതൃത്വം നൽകുന്ന ക്യാമ്പയിൻ യുഡിഫ് പ്രവർത്തകരെ ഉണർത്തുകയും വാർ റൂമും ക്രമബദ്ധമായ സോഷ്യൽ മീഡിയ തന്ത്രങ്ങളും വഴി പ്രചാരണ വ്യാപ്തി വർദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസവും പരിപാടിയിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചു.

Print Friendly, PDF & Email

08/03/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Desiya Shabdam is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9447062027
    Email : mail@desiyashabdam.com
    Address : Desiya Shabdam, Postoffice Jn, Manakadu PO, Thiruvananthapuram, Kerala – 695009